ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി;യുഎഇയിൽ ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ച
ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി;യുഎഇയിൽ ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ച അബുദാബി: യുഎഇയിൽ ദുൽഹിജ്ജ മാസപ്പിറവി ഇന്ന് ദൃശ്യമായതായി എമിറേറ്റ്സ് ഫത്‍വ കൗൺസിൽ അറിയിച്ചു. ഇതോടെ ദുൽഹിജ്ജ മാസത്തിലെ ആദ്യ ദിവസം മേയ് 18 തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. ഇതനുസരിച്ച് മേയ് 27 ബുധനാഴ്ച രാജ്യത്ത് ബലിപെരുന്നാൾ ആഘോഷിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ചന്ദ്രദർശനത്തിന്റെയും ഫലക നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ആധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ കേന്ദ്രങ്ങളുടെയും സഹകരണത്തോടെയായിരുന്നു നടപടികൾ. യുഎഇ പ്രസിഡന്റ് , ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും … Read more