മുആദ് ഇബ്നു ജബൽ ഖുർആൻ അക്കാദമി: ഒന്നാം വാർഷികം ആഘോഷിച്ചു

അബുദാബി:
മുആദ് ഇബ്നു ജബൽ ഖുർആൻ അക്കാദമിയുടെ ഒന്നാം വാർഷിക പരിപാടി മെയ് 24-ന് ബനിയാസിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വൈകിട്ട് നടന്ന ഹിഫ്‌ള് മത്സരത്തോടെയാണ് വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ബനിയാസ് ഈസ്റ്റ് അൽ റാഫിദൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹാഫിള് അബ്ദുല്ലത്തീഫ് സഖാഫി കോടമ്പുഴ ഖുർആൻ പ്രഭാഷണം നടത്തി. മദ്റസ സദർ മുഅല്ലിം ഇഖ്ബാൽ മുസ്ലിയാർ മടവൂർ അധ്യക്ഷത വഹിച്ചു. ഹാഫിസ് അബുൽ ഹാസൻ സഖാഫി സ്വാഗതവും ഉമൈർ ബുഖാരി നന്ദിയും അറിയിച്ചു.

സമാപന ചടങ്ങിൽ അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിച്ച “ഖുർആൻ വിസ്മയം” പരിപാടി ഏറെ ശ്രദ്ധേയമായി.

ഹിഫ്‌ള് മത്സരത്തിൽ ഫാത്തിമ താലിയ (ഖലീഫ സിറ്റി), ജസീലാൻ മുഹമ്മദ് (ഷാർജ), ആയിഷ മെഹറിൻ (ബനിയാസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണം ഐ.സി.എഫ് ബനിയാസ് ഡിവിഷൻ സെക്രട്ടറി മുസ്തഫ ഹാജി നിർവഹിച്ചു.

കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അക്കാദമിയിലെ ബിദായ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഹിഫ്‌ള് പഠനാരംഭം ഫാത്തിഹ പാരായണത്തോടെ കുറിച്ചു.

അക്കാദമിയിലേക്ക് പുതിയ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. അഡ്മിഷൻ താല്പര്യമുള്ളവർ +91 8089657914 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Comment