ദുബായിൽ സ്കൂളുകൾക്ക് വേനലവധി ഈ ദിവസം മുതൽ ആരംഭിക്കും; പുതിയ അധ്യയന വർഷം ഓഗസ്റ്റ് 31 മുതൽ

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേനലവധി ജൂലൈ 6 മുതൽ ആരംഭിക്കും. നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ഏകദേശം രണ്ട് മാസത്തോളം നീളുന്ന അവധിക്കാലമാണ് ലഭിക്കുക. പുതിയ അധ്യയന വർഷം 2026 ഓഗസ്റ്റ് 31ന് ആരംഭിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം 2026-27 അധ്യയന വർഷം ഓഗസ്റ്റ് 31ന് ആരംഭിച്ച് 2027 ജൂലൈ 2ന് അവസാനിക്കും. ആദ്യ സെമസ്റ്റർ ഇടവേള 2026 ഒക്ടോബർ 12 മുതൽ 18 വരെയും ശൈത്യകാല അവധി ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെയും ആയിരിക്കും.

അതേസമയം, 2027 ഏപ്രിൽ 5 മുതൽ 11 വരെ സ്പ്രിംഗ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഏപ്രിൽ 12ന് ക്ലാസുകൾ പുനരാരംഭിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവധിക്കാലങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ അക്കാദമിക് കലണ്ടർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വേനലവധി ആരംഭിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളതിനാൽ നിരവധി കുടുംബങ്ങൾ യാത്രകളും മറ്റ് അവധിക്കാല പദ്ധതികളും തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ട്.

Leave a Comment