ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി;
യുഎഇയിൽ ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ച
അബുദാബി: യുഎഇയിൽ ദുൽഹിജ്ജ മാസപ്പിറവി ഇന്ന് ദൃശ്യമായതായി എമിറേറ്റ്സ് ഫത്‍വ കൗൺസിൽ അറിയിച്ചു. ഇതോടെ ദുൽഹിജ്ജ മാസത്തിലെ ആദ്യ ദിവസം മേയ് 18 തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. ഇതനുസരിച്ച് മേയ് 27 ബുധനാഴ്ച രാജ്യത്ത് ബലിപെരുന്നാൾ ആഘോഷിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ചന്ദ്രദർശനത്തിന്റെയും ഫലക നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ആധുനിക സാങ്കേതിക സംവിധാനങ്ങളും നിരീക്ഷണ കേന്ദ്രങ്ങളുടെയും സഹകരണത്തോടെയായിരുന്നു നടപടികൾ.
യുഎഇ പ്രസിഡന്റ് , ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഉൾപ്പെടെയുള്ള യുഎഇ നേതാക്കൾ രാജ്യത്തെ ജനങ്ങൾക്കും പ്രവാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.
ഹജ്ജ് നിർവഹിക്കുന്ന വിശ്വാസികളുടെ ആരാധനകളും പ്രാർത്ഥനകളും സ്വീകരിക്കപ്പെടട്ടെയെന്നും രാജ്യത്ത് സമാധാനവും ഐശ്വര്യവും നിലനിൽക്കട്ടെയെന്നും ഫത്‍വ കൗൺസിൽ ആശംസിച്ചു.
ഈ അവസരത്തിൽ യുഎഇ പ്രസിഡന്റ് , ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കും ജനങ്ങൾക്കും രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ഫത്‍വ കൗൺസിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
രാജ്യത്ത് സമാധാനവും സുരക്ഷയും ഐശ്വര്യവും നിലനിൽക്കട്ടെയെന്നും, ഹജ്ജ് നിർവഹിക്കുന്ന വിശ്വാസികളുടെ ഹജ്ജും ആരാധനകളും അല്ലാഹു സ്വീകരിക്കട്ടെയെന്നും കൗൺസിൽ പ്രാർത്ഥിച്ചു.




