അബൂദബിയിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ്; പ്രവാസികൾക്ക് നേരിട്ട് പരാതികൾ അറിയിക്കാൻ അവസരം

അബൂദബി: അബൂദബിയിലെ ഇന്ത്യൻ എംബസി ഏപ്രിൽ 29ന് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4 വരെയാണ് സമയം. അബൂദബി എമിറേറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി മാത്രമാണ് ഈ സൗകര്യം.

തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, കോൺസുലാർ സേവനങ്ങൾ, വിദ്യാഭ്യാസ വിഷയങ്ങൾ, ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ ഓപൺ ഹൗസിൽ നേരിട്ട് എംബസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രവാസികൾക്ക് അവസരം ലഭിക്കും.

എന്നാൽ, പാസ്‌പോർട്ട് പുതുക്കൽ, രേഖകളുടെ വിതരണം, അറ്റസ്റ്റേഷൻ എന്നീ സേവനങ്ങൾ ഓപൺ ഹൗസിൽ ലഭ്യമാകില്ലെന്ന് എംബസി വ്യക്തമാക്കി.

Leave a Comment